October 26, 2025

എഡിഎം നവീന്‍ ബാബുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെക്കുറിച്ചും വിശദീകരിച്ച് പത്തനംതിട്ട മുന്‍ കളക്ടര്‍

ഒരു പരാതിയും കേള്‍പ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു എഡിഎം നവീന്‍ ബാബുവെന്ന് പത്തനംതിട്ട മുന്‍ കളക്ടര്‍ പി.ബി നൂഹ്. ഏറെ സംഭവബഹുലമായ 2018 ലെ വെള്ളപ്പൊക്കവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും കോവിഡ് മഹാമാരിയും പോലുള്ള പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാന്‍ സാധിച്ചത് നവീന്‍ ബാബുവിനെ പോലുള്ള ഉദ്യോഗസ്ഥരുടെ സഹായത്താലാണെന്ന് നൂഹ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സഹപ്രവര്‍ത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വര്‍ഷക്കാലം […]