October 25, 2025

സവര്‍ക്കറെ രാഷ്ട്രപിതാവാക്കാന്‍ ശ്രമം: നാഷണല്‍ ലീഗ്

തൃശ്ശൂര്‍ : കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസ പോസ്റ്ററില്‍ മഹാത്മാഗാന്ധിക്ക് മേലെ സവര്‍ക്കറുടെ ചിത്രം ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതെന്നും നാഷണല്‍ ലീഗ് പറഞ്ഞു. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നും വകുപ്പ് സഹമന്ത്രിയായ സുരേഷ് ഗോപിയുടെ മൗനം ഈ നീക്കത്തിനുള്ള പിന്തുണയാണെന്നും നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]