ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും എത്തി, സംഘത്തിൽ 18 മലയാളികൾ
ദില്ലി: ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15 മണിക്ക് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്. കണ്ണൂർ പുതിയതെരു സ്വദേശി ശില്പ മാധവൻ, കണ്ണൂർ എളയാവൂർ സ്വദേശി കാവ്യ നമ്പ്യാർ, മലപ്പുറം തിരൂർ സ്വദേശി വിശാഖ് നായർ, കൊല്ലം ഉളിയകോവിൽ സ്വദേശി ലക്ഷമി രാജഗോപാൽ, കാസർഗോഡ് തൃക്കരി പൂർ […]