October 26, 2025

ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി

ദില്ലി: ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. 230 പേര്‍ അടങ്ങുന്ന സംഘത്തില്‍ 9 പേര്‍ മലയാളികളാണുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്. Also Read; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും […]

‘ഓപ്പറേഷന്‍ അജയ്’; ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 230 പേര്‍

ടെല്‍ അവീവ്‌: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് തിരിക്കും. 230 പേര്‍ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് രാത്രി ടെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. Also read; മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍ ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രായേയിലെ […]

ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും

ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷന്‍ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രായേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടു. ടെല്‍ അവീവില്‍ നിന്ന് ആദ്യ സംഘം ഇന്ന് പുറപ്പെടും. ആവശ്യമെങ്കില്‍ നാവിക സേനാ കപ്പലുകളും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. നാവികസേനയോട് സജ്ജമായിരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും […]