കാട്ടുകുരങ്ങ്‌ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും റിയാസ് തിരിച്ചടിച്ചു. Also Read ; ‘പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. […]

ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റിപ്പബ്ലിക്ദിന പരേഡിന് കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്കും മറ്റും കയറുന്നതിനു മുന്‍പ് നോക്കാന്‍ മന്ത്രിക്കാവുമോയെന്നും റിയാസ് ചോദിച്ചു. പിടികിട്ടാപ്പുള്ളിയുടെ വാഹനമായാല്‍ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തം. കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ടെന്നും ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും മന്ത്രി കണ്ണൂരില്‍ പ്രതികരിച്ചു. Also Read; ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍ ‘പരേഡില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ മന്ത്രിയുടെ […]

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ പമ്പയിലെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍ നിന്നും ആളുകളെ കയറ്റാനായി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു അതിനാല്‍ തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. Also Read; നവകേരള സദസിനെതിരെ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു ഇതിനു മുമ്പും സമാനസംഭവം നടന്നിരുന്നതും ഇതേ സ്ഥലത്ത് വച്ചായിരുന്നു കെഎസ്ആര്‍ടിസി […]

വി ഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സതീശന്‍ എന്ന് വിളിച്ചത്. വി ഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശനെന്നും സിപിഎമ്മിനോട് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. Also Read; ഗവര്‍ണര്‍ക്കെതിരെ […]