November 21, 2024

പഴയ പാര്‍ലമെന്റും പുതിയ പാര്‍ലമെന്റും, ചില വസ്തുതകള്‍

1912-13 കാലഘട്ടത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിന്റെ മാതൃകയില്‍ ബ്രിട്ടീഷ് വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. 1918ല്‍ കെട്ടിടത്തിന് വൃത്താകൃതിയിലുള്ള ഘടന മതിയെന്ന് തീരുമാനമായി. ഇത് കൊളോസിയം മാതൃകയിലുള്ള ഒരു രൂപം കെട്ടിടത്തിന് ലഭിക്കാന്‍ സഹായിക്കുമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ മധ്യപ്രദേശിലെ ചൗസത്ത് യോഗിണി ക്ഷേത്രത്തിന്റെ ഘടനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പാര്‍ലമെന്റ് കെട്ടിടത്തിന് വൃത്താകൃതി നല്കിയതെന്നൊരു പ്രചാരണമുണ്ട്. പക്ഷേ ഇതിനെ സാധൂകരിക്കുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല. 1921 ല്‍ […]