October 26, 2025

പൊലീസിലെ ആത്മഹത്യ ഇല്ലാതാക്കാന്‍ നടപടി

തിരുവനന്തപുരം: പൊലീസ് സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ സര്‍ക്കുലര്‍. ആത്മഹത്യാ പ്രവണതയുളളവരെയും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരെയും കണ്ടെത്തി മതിയായ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ഉണ്ടാക്കണമെന്നും അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം. മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ […]