ഇരട്ടസെഞ്ചുറി, സെലക്ടര്‍മാരോടുള്ള കലിപ്പ് തീര്‍ത്ത് ചേതേശ്വര്‍ പുജാര
രാജ്‌കോട്ട്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് പരിഗണന ലഭിക്കാത്തതിന്റെ കലിപ്പ് ചേതേശ്വര്‍ പൂജാര തീര്‍ത്തു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയോടെയാണ് പുജാര ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയത്. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പുറത്താകാതെ 243 റണ്‍സാണ് സൗരാഷ്ട്ര താരം അടിച്ചുകൂട്ടിയത്. 356 പന്തുകള്‍ നേരിട്ട് 30 ഫോറുകള്‍ നേടിയാണ് പൂജാരയുടെ നേട്ടം. ആഭ്യന്തര ക്രിക്കറ്റിലെ പൂജാരയുടെ 17-ാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേട്ടത്തില്‍ നാലാം സ്ഥാനത്ത് […]