October 25, 2025

കഴിഞ്ഞയാഴ്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയോ, അതോ മസനഗുഡി വഴി ഊട്ടിക്ക് പോയോ ? ; അന്‍വറിന്റെ ആരോപണങ്ങളില്‍ കെ എം ഷാജി

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി കെ എം ഷാജി രംഗത്ത്. പി വി അന്‍വര്‍ ഉന്നയിച്ചത് ഗുരുതരമായ വിഷയങ്ങളാണെന്നും അത് അങ്ങനെ ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്നതല്ലെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. ഇത് അന്‍വറിന്റെയോ മുഖ്യമന്ത്രിയുടെയോ പരിധിയില്‍ നില്‍ക്കുന്ന കേസല്ല, കേരളത്തിലെ ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമാണത്. മുഖ്യമന്ത്രിയെ കണ്ടുവന്ന അന്‍വര്‍ പത്രക്കാരോടാണ് ദേഷ്യപ്പെടുന്നത്. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറാണെന്ന് ഓര്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ കഴിഞ്ഞയാഴ്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് […]

പി വി അന്‍വര്‍ എംഎല്‍എയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ തെളിവുകള്‍ പാര്‍ട്ടിക്ക് കൈമീറാനാണ് പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ പരാതി എഴുതി നല്‍കും, പോലീസ് സേനയിലെ ക്രമക്കേടുകളില്‍ ഇടപെടാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടും. നേരത്തെ മുഖ്യമന്ത്രിയെ കണ്ട് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കിയിരുന്നു. ഇന്നലെ പാര്‍ട്ടി സെക്രട്ടറി […]

മാമി തിരോധാനം: അന്‍വറിന്റെ വെളിപ്പെടുത്തലോടെ എ ഡി ജി പിയുടെ ഇടപെടലിലുള്ള സംശയം ബലപ്പെട്ടെന്ന് കുടുംബം

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍, എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ ഇടപെടലുകളിലുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്ന് കുടുംബം. അന്വേഷണസംഘത്തെ തീരുമാനിച്ച് ഉത്തരവിറക്കിയത് എ ഡി ജി പി എം ആര്‍ അജിത് കുമാറാണ്. ഇതിനു പിന്നില്‍ ഇടപെടല്‍ നടന്നുവെന്ന സംശയമാണ് അന്‍വറിന്റെ വെളിപ്പെടുത്തലോടെ ബലപ്പെട്ടതെന്ന് മകള്‍ അദീബ നൈന. ഇതോടെ, കേസ് പൂര്‍ണമായും സി […]

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ : പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദമായി ശ്രദ്ധയില്‍പ്പെടുത്തിയതായി പി വി അന്‍വര്‍ എംഎല്‍എ. പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതികൊടുത്തതായും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൂടാതെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു. Also Read ; അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ […]

എസ് പി സുജിത് ദാസിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെയുള്ള പി വി അന്‍വറിന്റെ സ്വര്‍ണണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊലപ്പെടുത്തിയത് രതീഷ് ഒറ്റയ്‌ക്കെന്ന് പോലീസ് അജിത് […]

പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍ ; നടപടി പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ

തിരുവനന്തപുരം: പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര ചട്ടലംഘനമാണ് സുജിത്ത് ദാസ് നടത്തിയിരിക്കുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ഇതേ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. Also Read ; ഉത്തര്‍പ്രദേശിലെ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന […]

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഷയം ഡിജിപി അന്വേഷിക്കുമെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കും. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെ അതിന്റെ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി […]