മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി
കോഴിക്കോട് : 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനകം പതിനഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയമം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുകാരണം കേരളത്തിലെ മിക്ക കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന വാടകസംബന്ധമായ കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. മാതൃകാ വാടക നിയമം വാടക കുടിയാന്മാര്‍ക്ക് എതിരാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണെന്നും, ഫലത്തില്‍ അത് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































