ലോകസഭാ തെരഞ്ഞെടുപ്പില്‍ 255 ഓളം സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായുള്ള ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ആവശ്യമെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലെത്തി മുഖ്യപ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചിട്ടുണ്ട് […]