• India

2025ല്‍ സമ്പൂര്‍ണ ശുചിത്വ കേരളം: കാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി വന്‍ കാമ്പയിനുമായി സര്‍ക്കാര്‍. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ഒക്ടോബര്‍ രണ്ടുമുതല്‍ മാര്‍ച്ച് 30 വരെ സംസ്ഥാന വ്യാപക പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഹരിത ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പഞ്ചായത്തുകളില്‍ ശുചിത്വപദയാത്രകള്‍ നടത്തും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരളം പ്രഖ്യാപിക്കലാണ് ലക്ഷ്യം. കാമ്പയിന്റെ പുരോഗതി […]