കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു,ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനമോടിച്ചതെന്നാണ് പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. Also Read ; ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് […]

സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞു. നെയ്യാറ്റിന്‍കര കാരോട് കിഡ്‌സ് വാലി സ്‌കൂളിലെ ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ തലക്ക് പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്കും മാറ്റി.   ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടുങ്ങിയ വഴിയില്‍ കൂടി പോയ സ്‌കൂള്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ മറിയുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]