ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം

ഗാസ: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദുരിതം അനുഭവിക്കുന്ന നിരപരാധികളായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരുപറ്റം ജനതയുണ്ട്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് എങ്ങും കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണ്. ഒരു സ്ത്രീ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്ക് ഇടയില്‍ നിന്ന് തന്റെ ജീവനുവേണ്ടി സഹായം തേടുകയാണ്. വിറയ്ക്കുന്ന ഒരു കൈ മാത്രം കാണാം. ഗാസയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ അവളുടെ ദുരന്തം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നൂറുകണക്കിന് ഗാസക്കാരുടെ ദുരന്തത്തിന് സമാനമാണ്. Also Read ; ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും […]