October 25, 2025

ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ 310 പന്നികളെ കൊന്നൊടുക്കും

തൃശൂര്‍ : തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ കൊന്നൊടുക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഡോക്ടര്‍മാര്‍,ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ,അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് നടപടിയുടെ ചുമതല. തുടര്‍ന്ന് അണുനശീകരണ നടപടികളും ഇവര്‍ കൈകൊള്ളും. മാടക്കത്തറ പതിനാലാം നമ്പര്‍ വാര്‍ഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗ […]