ബൈക്ക് യാത്രക്കാരനു നേരെ പുലി ചാടി വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: മലപ്പുറം മമ്പാട് ബൈക്ക് യാത്രികനുനേരെ പുലിയുടെ ആക്രമണം. ആക്രമണത്തില്‍ നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30ഓടെ മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്. മറ്റു ശരീരഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read; കണ്ണൂര്‍ കളക്ടറും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ മൊഴി വലതു കാലിലാണ് പുലിയുടെ നഖം […]

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് പഞ്ചാരക്കൊല്ലിയിലെ നിവാസികള്‍. കടുവ ചത്തതില്‍ സന്തോഷമുണ്ടെന്നും ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സന്തോഷം തോന്നിയ വാര്‍ത്തയാണ്. ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, എന്നും രാധയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വനമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം രാധയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് വലിയ പ്രതിഷേധമായിരുന്നു പ്രദേശത്ത് ഉയര്‍ന്നത്. Also […]

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് വലിയ മുറിവുകള്‍ കണ്ടെത്തി. രാത്രി […]

കടുവയെ തിരയാന്‍ കുങ്കിയാനകളും ഡ്രോണുകളും; മാനന്തവാടിയില്‍ യുഡിഎഫ്, എസ്ഡിപിഐ ഹര്‍ത്താല്‍ ആരംഭിച്ചു

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വനത്തിലെത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. കൂടാതെ മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി […]

കടുവ ഇപ്പോഴും കാണാമറയത്ത് ; ഇന്നലെയും ആടിനെ കൊന്നു

വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഇപ്പോഴും കാണാമറയത്ത്. കടുവയെ പിടികൂടാനുള്ള കെണികളൊരുക്കി കാത്തിരുന്നിട്ടും ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവന്‍ RRT യും വെറ്ററിനറി ടീമും കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. അതിനിടെ കടുവ ഇന്നലെയും ഒരു ആടിനെ കൊന്നിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. Also Read ; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍ ആടിനെ കൊന്നതിന് പിന്നാലെ 2 തവണ […]

കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിയിലെ പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയെ പിടിക്കാനായി കൂടുകള്‍ സ്ഥാപിച്ച് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുലര്‍ച്ചെ വളര്‍ത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവര്‍ഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്. Also […]

വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയില്‍

വയനാട്: വയനാട് കേണിച്ചിറയില്‍ ഞായറാഴ്ച കൂട്ടിലായ കടുവയ്ക്ക് ആരോഗ്യപ്രശന്ങ്ങളുണ്ടെന്ന് വനംവകുപ്പ്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ കാരണം കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ് കടുവയുള്ളത്. കൂടാതെ കടുവയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Also Read ; പ്രോ ടേം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്‍മാറി ഇന്‍ഡ്യാ സഖ്യം ഞായറാഴ്ച പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തില്‍ രാത്രിയോടെ വീണ്ടും കടുവ എത്തിയിരുന്നു. രാത്രി ഒന്‍പത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി […]

ടൈഗറിന് ശബ്ദമാവാന്‍ പ്രിയങ്ക

കരടിയില്‍ നിന്നും പെരുമ്പാമ്പില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മക്കടുവയുടെ കഥ വിവരിക്കാന്‍ പ്രിയങ്ക ചോപ്രയെത്തുന്നു. ഡിസ്‌നി നേച്ചറിന്റെ ടൈഗര്‍ എന്ന ഡോക്യുമെന്ററിയുടെ വിവരണ ശബ്ദമാണ് നടി പ്രിയങ്ക ചോപ്ര നല്‍കുക. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാനായി അമ്മക്കടുവ നടത്തുന്ന ശ്രമങ്ങള്‍ ഏത് അമ്മയുടെയും മനസ്സില്‍ തൊടുമെന്നും ഡോക്യുമെന്ററിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി. Also Read ; മോദി വീണ്ടും കേരളത്തിലേക്ക് മാര്‍ക്ക് ലിന്‍ഫീല്‍ഡ്, വനേസ ബൊറോവിറ്റ്‌സ്, റോബ് സള്ളിവന്‍ എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഭൗമദിനമായ […]

തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയ്ക്ക് സമീപം പുലിയിറങ്ങി. പ്രദേശവാസികളുടെ പശുക്കിടാവിനെ പുലി കൊന്നു തിന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ മാസമാദ്യം ജനവാസ മേഖലയിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന കുടിലുകള്‍ക്കും ആദിവാസി കോളനികള്‍ക്കും സമീപത്തായി പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത […]

കാട്ടാനയ്ക്ക് പിന്നാലെ കടുവയും; ഭീതിയില്‍ വയനാട്

മാനന്തവാടി: വയനാട് പടമലയില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്ത് തന്നെയാണ് കടുവയിറങ്ങിയത്. Also Read ; ലാവ്‌ലിനില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ആരോപണവുമായി ഷോണ്‍ ജോര്‍ജ് രാവിലെ ആറരയോടെ പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തില്‍ ലിസിയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തിയെങ്കിലും അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവ വഴിയിലൂടെ കടന്ന് ബേലൂര്‍ മഗ്‌ന […]