October 26, 2025

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തിയതിനാലാണ് സംശയം ഉടലെടുത്തത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്. Also Read; പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ […]

വയനാട്ടില്‍ പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല; വനംവകുപ്പ് പ്രതിസന്ധിയില്‍

കല്‍പറ്റ: ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തുന്ന കടുവകളെ കൂടുവെച്ചും മയക്കുവെടിവെച്ചും പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. വനംവകുപ്പിന് കീഴിലുള്ള ബത്തേരി കുപ്പാടി പച്ചാടി വന്യജീവി സങ്കേതത്തില്‍ ആനിമല്‍ ഹോസ്പെയ്സ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ സ്ഥലപരിമിതിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജനവാസകേന്ദ്രത്തിലിറങ്ങുന്നവയെയും പ്രായാധിക്യത്താല്‍ പരിക്കുപറ്റി ഇര തേടാന്‍ കഴിയാത്തതുമായ കടുവകളെയും പുലികളെയും പിടികൂടി പരിപാലിക്കുന്നതിനായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ നാല് കടുവകളെ പരിപാലിക്കുന്നതിനുള്ള സൗകര്യം മാത്രമെ ഇവിടെ ഒരുക്കിയിരുന്നുള്ളു. നിലവില്‍ ഏഴ് കടുവകളാണ് ഇവിടെയുള്ളത്. ഇപ്പോഴും പലയിടത്തും ജനവാസകേന്ദ്രങ്ങളിലിറങ്ങി […]

വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

കല്‍പറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. Also Read; തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ കയത്തില്‍പ്പെട്ട് മുങ്ങിമരിച്ചു കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് താണാട്ടുകുടിയില്‍ രാജന്റെ പശുക്കിടാവിനെയും അതിനു മുന്‍പ് രാജന്റെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു.

മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി

കല്‍പ്പറ്റ: പന്തല്ലൂരില്‍ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടിയത്. രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ നിയന്ത്രണത്തിലാക്കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ ഒരു പുലിയെ പിടിച്ചത് കൊണ്ട് പ്രശ്‌നപരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. കൂടുതല്‍ പുലികളുടെ സാന്നിധ്യമുണ്ടെന്നും […]

നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

കല്‍പ്പറ്റ: വാകേരിയില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തേറ്റ മുറിവ് എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. നരഭോജിക്കടുവയെ ചികിത്സിക്കാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ട്. മണ്ണുത്തി വെറ്റിനറി കോളേജില്‍ നിന്നുള്ള ആറംഗ സംഘം ഉടനെ പുത്തൂരില്‍ എത്തും ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുക. Also Read; തെക്കന്‍ തമിഴ്‌നാട്ടില്‍ മഴതുടരുന്നു; വെള്ളക്കെട്ട് രൂക്ഷം കഴിഞ്ഞ ദിവസമാണ് കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. […]

നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി

നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലാണ് കടുവയെ താത്ക്കാലികമായി കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. അതിനാലാണ് കുപ്പാടിയിലേക്ക് കടുവയെ മാറ്റിയിരിക്കുന്നത്. Also Read; തൃശൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല പ്രജീഷിന്റെ മരണത്തിന്റെ പത്താം നാളാണ് നരഭോജിക്കടുവ കെണിയിലായത്. മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ […]

കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കല്‍പ്പറ്റ: വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും എന്ന് ചോദിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തളളിയത്. ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് 25,000 പിഴയും ചുമത്തി. ആക്രമണത്തിന് പിന്നില്‍ ഏത് കടുവയാണെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ, മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നിവയെല്ലാമായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ പ്രജീഷ് […]

കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; കടുവയെ കൊല്ലാന്‍ ഉത്തരവിറങ്ങാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. Also Read; ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍ മേഖലയില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും. കുടുംബത്തിലെ […]

വയനാട്ടില്‍ കടുവ യുവാവിനെ കൊന്ന് തിന്നു

സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്. Also Read; സി കെ നാണുവിനെ ജെ ഡി എസില്‍ നിന്ന് പുറത്താക്കി ദേവഗൗഡ ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.