January 15, 2025

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തിയതിനാലാണ് സംശയം ഉടലെടുത്തത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്. Also Read; പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ […]

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ തൊഴുത്തിന് പുറകില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ കൊന്നത്. Also Read ; ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ബഹളം വെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച് കടുവ ഓടി മറയുകയായിരുന്നു. ഈ മേഖലയില്‍ കടുവശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]

കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കല്‍പ്പറ്റ: വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും എന്ന് ചോദിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തളളിയത്. ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് 25,000 പിഴയും ചുമത്തി. ആക്രമണത്തിന് പിന്നില്‍ ഏത് കടുവയാണെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ, മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നിവയെല്ലാമായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ പ്രജീഷ് […]

കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; കടുവയെ കൊല്ലാന്‍ ഉത്തരവിറങ്ങാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. Also Read; ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍ മേഖലയില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും. കുടുംബത്തിലെ […]