December 21, 2024

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയാണ് അവാര്‍ഡിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27നാണ് 47-ാമത് വയലാര്‍ അവാര്‍ഡ് സമ്മാനിക്കുക. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സിനിമകള്‍ക്ക് ഗാനങ്ങളും 85 സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. പ്രേം നസീര്‍ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര […]