‘സന്ദീപ് വാര്യര്‍ക്ക് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ’ ; കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍
പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പരിഹാസ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. Also Read ; ‘കൈ’ പിടിച്ച് സന്ദീപ് വാര്യര്‍, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു; രാഷ്ട്രീയയാത്ര ഇനിമുതല്‍ കോണ്‍ഗ്രസിനൊപ്പം ”ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































