ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ഈ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90000 പേരെ ആയിരുന്നു വെര്‍ച്ചല്‍ ക്യൂ വഴി അനുവദിച്ചത്. കൂടാതെ സ്‌പോട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. ഇത് അപകടകരമായ നിലയിലേക്ക് പോകുമെന്നതിനാല്‍ ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































