വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് രാവിലെ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തുടര്‍ന്ന് വൈത്തിരി വാര്‍ഡ് മെമ്പര്‍ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ലക്കിടിയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട്ടിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് […]

കടുവ ഇപ്പോഴും കാണാമറയത്ത് ; ഇന്നലെയും ആടിനെ കൊന്നു

വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഇപ്പോഴും കാണാമറയത്ത്. കടുവയെ പിടികൂടാനുള്ള കെണികളൊരുക്കി കാത്തിരുന്നിട്ടും ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവന്‍ RRT യും വെറ്ററിനറി ടീമും കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. അതിനിടെ കടുവ ഇന്നലെയും ഒരു ആടിനെ കൊന്നിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. Also Read ; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍ ആടിനെ കൊന്നതിന് പിന്നാലെ 2 തവണ […]

വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു ; സിപിഎമ്മില്‍ അപ്രതീക്ഷിത നീക്കം

കല്‍പ്പറ്റ: തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. നിലവിലുള്ള പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. റഫീഖ് നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ്. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്. Also Read ; അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു അതേസമയം നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകള്‍ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം […]

എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന്‌ ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല്

കൊച്ചി: വയനാട് ദുരന്തത്തില്‍ ദുരന്തവേളയില്‍ എയര്‍ലിഫ്റ്റിങ് ചെയ്തതിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. എയര്‍ലിഫ്റ്റിങ് ചെയ്ത വകയില്‍ കേന്ദ്രം ചോദിച്ചത് 132.62 കോടി രൂപയാണെന്നും എന്നാല്‍ ഇതില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും കോടതി പറഞ്ഞു. കൂടാതെ 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി […]

റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് ശ്രുതി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെത്തിയാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. ശ്രുതി റവന്യൂ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍ ആയിരിക്കും ജോലി ചെയ്യുക. സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നറിയിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ തന്നെ നിയമനം നല്‍കിയത്. Also Read; ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് […]

വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു; പ്രതിഷേധവുമായി കുടുംബങ്ങള്‍

വയനാട് : വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബങ്ങള്‍. തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരിലെ കുടിലുകള്‍ ഞായറാഴ്ചയാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. റോഡരികില്‍ പുതിയ കുടിലുകള്‍ നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പിന്‍മേലാണ് കുടിലുകള്‍ പൊളിച്ച് മാറ്റിയത്. സംഭവത്തില്‍ വനംവകുപ്പ് വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. Also Read ; ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; രവി ഡി സിയുടെ മൊഴി രേഖപ്പെടുത്തി കുടിലുകള്‍ പൊളിച്ചതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും പാകംചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷണം പോലും മറിച്ച് കളഞ്ഞാണ് തങ്ങളുടെ […]

ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം : വാശിയേറിയ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ ഏവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 10 മണിയോടെ മണ്ഡലത്തില്‍ ആര് എന്നതില്‍ വ്യക്തതയുണ്ടാകും. Also Read ; മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്ക് ആശ്വാസം ; പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെ […]

വയനാട് പരപ്പന്‍പാറയില്‍ നിന്നും ശരീരഭാഗം കണ്ടെത്തി ; ഉരുൾപൊട്ടലിൽ മരിച്ചയാളുടേതാണെന്ന് സംശയം

വയനാട്: വയനാട് പരപ്പന്‍പാറ ഭാഗത്തുനിന്നും മൃതദേഹഭാഗം കണ്ടെത്തി. വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ഭാഗമുണ്ടായിരുന്നത്. കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹഭാഗം ആദ്യം കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ. Also Read; കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍ മൃതദേഹ ഭാഗം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്യുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരപ്പന്‍പാറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മൃതദേഹഭാഗം ഇന്ന് […]

ആവേശക്കടലായി കല്‍പ്പറ്റ, പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; റോഡ് ഷോ ആരംഭിച്ചു

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്. ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുറന്ന വാഹനത്തില്‍ റോഡ് ഷോയുമായാണ് പ്രിയങ്ക കളക്ടറേറ്റില്‍ എത്തുക. രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി,കെ സുധാകരന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. Also Read; ദാന ചുഴലിക്കാറ്റ് ; പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം,152 ട്രെയിനുകള്‍ റദ്ദാക്കി പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജമാണ്. വിവിധ ജില്ലകളില്‍ നിന്നടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വയനാട്ടിലേക്ക് […]

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13 ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. Also Read; പാലക്കാട് സീറ്റ് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസും;കോണ്‍ഗ്രസില്‍ ധാരണ മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 നാണ് നടക്കുക. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടത്തും. നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കുമെന്ന് […]