മലപ്പുറത്ത് നിന്ന് പിടിയിലായ കടുവ ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍

തൃശൂര്‍: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ എത്തിച്ചത്. ഇനി 21 ദിവസം പാര്‍ക്കില്‍ ക്വാറന്റൈനിലാണ് കടുവ. ഇവിടെ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രിയും പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഒല്ലൂര്‍ മണ്ഡലത്തില്‍ എംഎല്‍എയുമായ കെ രാജന്‍ പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിന്‍ […]