കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം രാഹുല്‍ ഗാന്ധി

വയനാട്: 2024ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജസ്ഥാന്‍ മോഡല്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
‘കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനില്‍ ഇത് സംബന്ധിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 2024 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും’ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
Also Read; നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച് സീനിയര്‍ ഗവ. പ്ലീഡര്‍
രാജസ്ഥാനിലെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ രാജ്യത്തിനാകെ മാതൃകയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാര്‍ക്കും പണം നല്‍കാതെ തന്നെ മെഡിക്കല്‍ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ സംരംഭമാണിത്. ‘ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ രാജ്യത്തെ ഏറ്റവും മികച്ച സൗജന്യ ചികിത്സാ പദ്ധതിയാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.