മൈക്കിന് മുഖ്യനോട് എന്താണിത്ര വൈരാഗ്യം ; വീണ്ടും വില്ലനായി മൈക്ക്
പത്തനംതിട്ട: മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും വില്ലങ്ങുതടിയായി മൈക്ക്. അടൂരില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തുടക്കം മുതലേ മൈക്കിന് പ്രശ്‌നമുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതലേ മൈക്കില്‍ നിന്നും ചില അപശബ്ദങ്ങള്‍ വന്നു തുടങ്ങി. പ്രസംഗം ആരംഭിച്ച് 8 മിനിട്ട് പിന്നിട്ടപ്പോഴായിരുന്നു മൈക്ക് പൂര്‍ണമായി പ്രശനമുണ്ടാക്കിയത്. ഇതോടെ മൈക്ക് ഒഴിവാക്കിയാണ് ബാക്കി സമയം അദ്ദേഹം സംസാരിച്ചത്.
Also Read ; രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രിതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍
ഇതാദ്യമായല്ല ഇത്തരത്തില്‍ മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും ഇതേ അനുഭവം നേരിട്ടിരുന്നു. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങി അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. സംസാരിക്കുന്നതിനിടെ മൈക്ക് മുഖത്തേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. കൈയിലിരുന്ന പേപ്പര്‍ താഴെ വീഴുകയും അത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീഴുകയുമായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































