14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ത്രില്ലര്‍ സിനിമക്ക് സൂചന.
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും പുതിയ സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് സൂചന.
Also Read; ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം
2010ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിര്‍മ്മാതാവുമായിരുന്നു പൃഥ്വിരാജ്.
പൃഥ്വിരാജ് ഇപ്പോള്‍ താന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ തിരക്കുകളിലാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയിലാണ് നടക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്റെ നിര്‍മ്മാണം.
അതേസമയം ടര്‍ബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുന്‍ മാനുവല്‍ തോമസാണ്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































