നിയമപരമായി മുന്നോട്ട് പോയ്‌ക്കോളൂ, അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രയാസമുണ്ടാകും: ആരോപണത്തിലുറച്ച് സുരേഷ് ബാബു

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.
വീട്ടിലും തറവാട്ടിലും എത്തി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം; പൊലീസുകാരെ വട്ടംകറക്കി അജ്ഞാതന്‍
സതീശനെതിരെ ഷാഫി പറമ്പില്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതുകൊണ്ടാണ് സതീശന്‍ ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടത്. മുന്നോട്ടുപോകുകയോ ഒക്കെ ചെയ്യാം. പക്ഷെ അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഷാഫി വീണുകാണാന്‍ ആഗ്രഹിക്കുന്നവരാകും. കോണ്‍ഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.