ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഗുവാഹത്തി: ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.
‘എന്താണ് സഹോദരാ പ്രശ്നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?’, രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു.
Join with metro post; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം മൂന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രം സന്ദര്‍ശിക്കാമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ ഈ തീരുമാനത്തോട് പ്രതികരിച്ചത്.