October 25, 2025
#Politics #Top Four

പേര് മാറ്റല്‍ വിവാദത്തില്‍ ഉറച്ച് സുരേന്ദ്രന്‍; സുല്‍ത്താന്‍ ബത്തേരിക്ക് പകരം ഗണപതിവട്ടം എന്നാക്കണമെന്നാവശ്യം

കോഴിക്കോട്:സുല്‍ത്താന്‍ ബത്തേരി എന്ന പേര് മാറ്റി ഗണപതിവട്ടം എന്നാക്കണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍.സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞു.സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്നും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും ഈ വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചതതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read ; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആര്‍, വിഷു റിലീസുകള്‍ക്ക് കനത്ത തിരിച്ചടി

നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും ജയിച്ചാല്‍ ആ പേരുമാറ്റുമെന്നുമൊക്കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇക്കാര്യമാണിപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചത്. സുല്‍ത്താന്‍സ് ബത്തേരി അല്ല അത് ഗണപതി വട്ടമാണെന്നും അത് ആര്‍ക്കാണ് അറിയാത്തതെന്നുമായിരുന്നു സുരേന്ദ്രന്റെ ചോദ്യം. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി.ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം.അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താന്‍ ചോദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം, പേര് മാറ്റല്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി.ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും അതിനൊരു വിലയും നല്‍കുന്നില്ലെന്നും ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു.ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രനും പറഞ്ഞു.സാഹിത്യക്കാരന്‍ കെ സച്ചിദാനന്ദന്‍, എഴുത്തുക്കാരന്‍ ഒകെ ജോണി തുടങ്ങിയ നിരവധി പേരും പേരുമാറ്റല്‍ വിവാദത്തിനെതിരെ രംഗത്തെത്തി.

Also Read ;സ്വര്‍ണമേ ഇതെങ്ങോട്ട് ? സംസ്ഥാനത്ത് ഇന്നും വില റെക്കോര്‍ഡില്‍

അനില്‍ ആന്റണിക്കെതിരായ ആരോപണത്തിലും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. അനില്‍ ആന്റണിക്കെതിരായ ആരോപണം സത്യത്തില്‍ ലക്ഷ്യം വെക്കുന്നത് എകെ ആന്റണിയെയാണ്. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ ആണ് ആരോപണത്തിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *