October 25, 2025

ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: പുതിയ ജിഎഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍. രാജ്യത്ത് 5,18 സ്ലാബുകളിലാണ് പരിഷ്‌കരണം. ജിഎസ്ടി നിരക്ക് കുറച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, ഹീമോഫീലിയ, സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂര്‍ണമായി ഇല്ലാതായി. രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവയ്ക്കും വില കുറയും. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും […]

ഹാപ്പി ബര്‍ത്ത്‌ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ്

വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഡോണാള്‍ഡ് ട്രംപ് മോദിക്ക് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതായി ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. ജൂണ്‍ 16ന് ശേഷം ആദ്യമായാണ് ഇരുവരും ഫോണില്‍ സംസാരിക്കുന്നത്. ‘എന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോള്‍ ഒരു മികച്ച ഫോണ്‍ സംഭാഷണം നടത്തി. ഞാന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ […]

മികച്ച കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാട് വ്യക്തമാക്കി ഇന്ത്യ

മോസ്‌കോ: ഏറ്റവും മികച്ച കരാറില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.  ദേശീയ താല്‍പ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. Also Read: രാഹുലിന് സസ്‌പെന്‍ഷന്‍; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും റഷ്യന്‍ എണ്ണ വിലക്കുറവില്‍ ഇന്ത്യ വാങ്ങുന്നുവെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ 1.4 […]

ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി

ന്യൂഡല്‍ഹി: രാജ്യം സ്വയം പര്യാപ്തത നേടി, ആണവായുധം കാണിച്ച് വിരട്ടേണ്ടെന്ന് പാക്കിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. Also Read: ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓര്‍മിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ […]

ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50%

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്. 25% തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. Also Read: പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും തീരുവ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ന്‍ യുദ്ധത്തിന്റെ […]

വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടും പ്രിയങ്കാ ഗാന്ധി

വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പര്‍ശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. Also Read; വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി […]

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ നേട്ടം കൈവരിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കുകയും ചെയ്തു. Also Read; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം ‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷന്‍ സിന്ദൂറിലൂടെ അറിഞ്ഞു. സൈന്യം ഓപ്പറേഷന്‍ സിന്ദൂറില്‍ 100 ശതമാനം ലക്ഷ്യം കണ്ടു. […]

അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലവും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് […]

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന മോദിയുടെ പരാമര്‍ശം: വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുമ്പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു. Also Read; കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് സ്റ്റാലിന്‍; സ്വയംഭരണാവകാശം നേടിയെടുക്കാന്‍ സമിതിയെ നിയോഗിച്ചു ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് […]

രാജ്യ ചരിത്രത്തിലാദ്യം; വനിതാ ദിനത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് വനിതകള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിലൂടെ വനിത സംരംഭ ഗ്രൂപ്പുകള്‍ക്കുള്ള 450 കോടിയുടെ ധനസഹായം മോദി പ്രഖ്യാപിക്കും. ശേഷം തിരഞ്ഞെടുക്കപ്പെട്ട 10 വനിത സംരംഭകരുമായി മോദി സംവദിക്കും. വനിത ദിനമായതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥരാണ്. 87 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് […]