October 17, 2025

‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി നടന്‍ വിജയ്. ‘തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ സഹോദരനെപോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ എഴുതി. കൂടാതെ ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. Also Read ; നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക […]

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ദളപതി പറയുന്ന ആര്‍ക്കും ഒന്നും നോക്കാതെ വോട്ട് ചെയ്യുമെന്ന് പ്രവര്‍ത്തകര്‍

പാലക്കാട്: പ്രഖ്യാപന നാള്‍മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയാണ് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഒരു സിനിമകൂടി പൂര്‍ത്തിയാക്കി പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്ന വിജയ്ക്ക് പിന്തുണയുമായി ആരാധകരുടെ വന്‍ സംഘം തന്നെയുണ്ട്. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത പാലക്കാട് ഈ മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ടി.വി.കെയും സജീവമാണ്. കേരളത്തിലും തമിഴക വെട്രി കഴകത്തിന്റേതായുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ വരുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കേരളത്തിലെ എല്ലായിടത്തും രണ്ട് മാസത്തിനുള്ളില്‍ ടിവികെ സജീവ പ്രവര്‍ത്തനം ആരംഭിക്കും. പാലക്കാട് മാത്രം […]

വിജയ്‌യുടെ തമിഴക വെട്രി കഴകം ആദ്യ പാര്‍ട്ടി സമ്മേളനം ഇന്ന്; വിഴുപ്പുറം വിക്രവാണ്ടിയില്‍ പ്രത്യേക വേദി

ചെന്നൈ: ദളപതി വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുക. വൈകുന്നേരം നാല് മണിക്ക് ശേഷമായിരിക്കും യോഗം നടക്കുക. തമിഴ്‌നാട് രാഷ്ട്രീയം കാത്തിരുന്ന വിജയുടെ മാസ് എന്‍ട്രിയാണ് ഇന്ന് നടക്കാന്‍ പോകുന്നത്.   പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക വിജയ് ഉയര്‍ത്തും. ഫെബ്രുവരിയില്‍ രാഷ്ട്രീയ […]

തമിഴക വെട്രി കഴകത്തിന്റെ പാര്‍ട്ടി പതാകയുയര്‍ത്തി വിജയ്; തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളില്‍ ഇനി ഈ പതാകയുമുണ്ടാകും

ചെന്നൈ: സിനിമയിലൂടെ ജനമനസ്സിലിടം പിടിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ നടന്‍ വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. തമിഴ്നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയര്‍ത്താനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇനി പ്രധാന ഇടത്തെല്ലാം തമിഴക വെട്രി കഴകത്തിന്റെ പതാകയുമുണ്ടാകും. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തി. വിജയ് പതാക ഉയര്‍ത്തിയത് ചെന്നൈയിലാണ്. […]