കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ മരിച്ചു

മാനന്തവാടി: കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍ മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പോളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍ പെട്ട പോള്‍ ഭയന്നോടി വീണതോടെ കാട്ടാന ചവിട്ടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകര്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം […]

കാട്ടാനയ്ക്ക് പിന്നാലെ കടുവയും; ഭീതിയില്‍ വയനാട്

മാനന്തവാടി: വയനാട് പടമലയില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്ത് തന്നെയാണ് കടുവയിറങ്ങിയത്. Also Read ; ലാവ്‌ലിനില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ആരോപണവുമായി ഷോണ്‍ ജോര്‍ജ് രാവിലെ ആറരയോടെ പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തില്‍ ലിസിയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തിയെങ്കിലും അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവ വഴിയിലൂടെ കടന്ന് ബേലൂര്‍ മഗ്‌ന […]

ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചിലും നടക്കുക. ഏറുമാടംകെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ആനയെ മയക്കുവെടി വെക്കുന്നത് ദീര്‍ഘിപ്പിക്കുകയാണ്. മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 […]

കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച് സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇന്ന് രാവിലെയാണ് കര്‍ണാകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്നത്. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വയനാട്ടില്‍ വന്യജീവി […]

വയനാട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനിറങ്ങിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള ഒറ്റയാനാണെന്നും സംശയമുണ്ട്. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപമുള്ള വയലിലുമാണ് ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. Also Read; കെ.എസ്. ആർ.ടി. സി : ബിജുപ്രഭാകർ സ്ഥാനമൊഴിഞ്ഞു ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തുകയും ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി […]

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ, മാറ്റം കണ്ണൂരില്‍ മാത്രം: കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ്ങ് എം പിയുമായ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി. രാഹുല്‍ തന്നെ വയനാട്ടില്‍ മത്സരിക്കുമെന്നും അതിലൊരു മാറ്റവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരൊഴികെ ബാക്കി മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കാനാണു ധാരണ. മാറിനില്‍ക്കുമെന്നാണ് സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്.തീരുമാനമായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സി പി എമ്മുമായി ഞങ്ങള്‍ സഹകരിക്കില്ല. ഇവിടുത്തെ സി പി എം ഫലത്തില്‍ എന്‍ഡിഎയാണ്. അതുകൊണ്ട് ഞങ്ങള്‍ […]

കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; കടുവയെ കൊല്ലാന്‍ ഉത്തരവിറങ്ങാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. Also Read; ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍ മേഖലയില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും. കുടുംബത്തിലെ […]

ക്ഷയരോഗം ബാധിച്ച് 11 കാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

മാനന്തവാടി: വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്ന് കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. രേണുകയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ വൈകിയെന്നും അവശ്യ ഘട്ടങ്ങളില്‍ ട്രൈബല്‍ വകുപ്പ് നടപടികള്‍ കൈകൊണ്ടില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കടുത്ത പനിയെ തുടര്‍ന്ന് രേണുകയെ കഴിഞ്ഞ പതിനേഴാം തീയതിയാണ് വീടിനു സമീപത്തെ […]