നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി
കൊച്ചി: നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന് നിര്‍മ്മാണം അടുത്ത മാസം മുതല്‍ ആരംഭിക്കും. ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്ന് നോക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. റെയില്‍വേ സ്റ്റേഷന്റെ ആകെ ചെലവ് 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം […]





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































