#kerala #Top Four

ഡല്‍ഹിയിലെ സ്‌ഫോടനം; കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം; റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന

തിരുവനന്തപുരം: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്‍കി.
ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളില്‍ പരിശോധന ശക്തമാക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112ല്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായ സ്ഫോടനത്തില്‍ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എട്ട് പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്ഫോടനം. നിര്‍ത്തിയിട്ടിരുന്ന മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്‍എസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലര്‍ട്ട് പ്രഖായപിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *