അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം

ദുബായ്: യുഎസില്‍ നടന്ന ടി20 ലോകകപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 167 കോടി നഷ്ടമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇതോടെ വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി ഇത് മാറും.
Also Read ; നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ്
യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ – പാകിസ്താന്‍ മത്സരത്തിനുള്‍പ്പെടെ വേദിയായത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു പലതും. അതുകൊണ്ട് തന്നെ മത്സരങ്ങള്‍ക്കിടെ ചില പന്തുകള്‍ നെഞ്ചൊപ്പം കുത്തിയുയര്‍ന്നപ്പോള്‍ ചിലത് പോയത് ബാറ്റിന് താഴെക്കൂടിയായിരുന്നു. ടി20 ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ബാറ്റര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്ന പിച്ചുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ പിച്ചുകള്‍ പെരുമാറിയത് തങ്ങള്‍ ഉദ്ദേശിച്ചതുപോലെയല്ലെന്ന് ഐസിസിക്ക് തന്നെ സമ്മതിക്കേണ്ടതായും വന്നിരുന്നു.
യുഎസിലെ മത്സരങ്ങളുടെ പേരില്‍ ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തുക ഇവര്‍ ചെലവഴിച്ചത് അംഗ രാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. അതിനാല്‍ മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തിയതില്‍ ഐസിസിക്ക് വലിയ നഷ്ടം നേരിട്ടുവെന്ന് ഈ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം