#kerala #Top Four

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണം സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. യാതൊരു വിധ അസ്വഭാവികതയും മരണത്തില്‍ ഇല്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് പുറമെ ഇന്ന് തന്നെ ഗോപന്‍ സ്വാമിയുടെ മൃതദേഹം വിട്ടുനല്‍കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.

Also Read ; ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് ; കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ 90 ലക്ഷം തട്ടിയെടുത്തു

മൃതദേഹം ബന്ധുക്കള്‍ സ്വീകരിക്കുമെന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കില്‍ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബില്‍ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ ദുരൂഹ സമാധി തുറന്നത്. കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലും അഴുകിയ നിലയിലുമായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായത്.സംഭവം ചര്‍ച്ചയായതോടെ അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കളുടെ വിശദീകരണം. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലെത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *