എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 439 ഒഴിവുണ്ട്. സ്ഥിര നിയമനമാണ് നടത്തുന്നത്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, പ്രോജക്ട് മാനേജര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, സീനിയര്‍ പ്രോജക്ട് മാനേജര്‍ എന്നീ തസ്തികകളിലാണ് നിയമനം. യുഐ ഡവലപ്പര്‍, ബാക്കെന്‍ഡ് ഡവലപ്പര്‍, ഇന്റഗ്രേഷന്‍ ഡവലപ്പര്‍, വെബ് ആന്‍ഡ് കണ്ടന്റ് മാനേജ്മെന്റ്, ഡാറ്റ ആന്‍ഡ് റിപ്പോര്‍ട്ടിങ്, ഓട്ടോമേഷന്‍ എന്‍ജിനിയര്‍, സോഫ്റ്റ് വെയര്‍ ഡവലപ്പര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, നെറ്റ് വര്‍ക്ക് എന്‍ജിനിയര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരമുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ബിഎ/ ബിടെക്/ എംസിഎ/എംടെക് / എംഎസ്സി എന്നിവയാണ് യോഗ്യത. ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍/ ജനുവരി മാസത്തില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ആറ്. വിശദവിവരങ്ങള്‍ക്ക് https://bank.sbi/careersസന്ദര്‍ശി