കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് സര്‍ക്കാര്‍ ജോലിയും നല്‍കും
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കൂടാതെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം തീരുമാനിച്ചിരുന്നു. ബിന്ദുവിന്റെ മകന്‍ നവനീതിന് ദേവസ്വം ബോര്‍ഡിലാണ് ജോലി നല്‍കുക. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]