November 21, 2024

ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മുണ്ടോട്ട് പൊയില്‍ വീട്ടില്‍ ജാബിര്‍ (19) കോഴിക്കോട് താമരശ്ശേരി കരുവന്‍പൊയില്‍ കൊടുവള്ളി പടിഞ്ഞാറെ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഫിര്‍ (20) എന്നിവരെയാണ് രണ്ട് വ്യത്യസ്ത സൈബര്‍ കേസുകളില്‍ പോലീസ് പിടികൂടിയത്. മാന്നാറിലെ മുതിര്‍ന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിലാണ് മിസ്ഫിര്‍ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി 20 വരെയുള്ള കാലയളവില്‍ ആകെ 32 […]

ടെലഗ്രാമിന് പൂട്ട് വീഴുമോ? അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ഡല്‍ഹി: ടെലഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാന്‍ നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകള്‍ ടെലഗ്രാമില്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ ടെലഗ്രാമിന്റെ സൈബര്‍ സുരക്ഷയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് കഴിഞ്ഞ ദിവസം പാരിസില്‍ വെച്ച് അറസ്റ്റിലായിരുന്നു. പ്ലാറ്റ്ഫോമിലെ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ‘കോയിക്കോടന്‍സ് 2.0’ എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ […]

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ചൈനയുടെ സൈബർ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ചൈന നിര്‍മിത ബുദ്ധിയുൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും നിര്‍മിത ഉള്ളടക്കങ്ങള്‍ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ചൈന നിര്‍മിച്ച് പരീക്ഷിച്ച നിര്‍മിത ബുദ്ധിയുടെ ഓഡിയോ, വീഡിയോ ഉള്ളടക്കം കൂടുതല്‍ സൃഷ്ടിച്ച് വിതരണം ചെയ്യാനും സാധ്യതയുണ്ട്. Also Read ;100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ? 2023 മുതല്‍ […]

ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിങ് തുടങ്ങിയ തട്ടിപ്പുകള്‍ ഇനി പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിപ്പെടാം

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളും ബ്ലാക്‌മെയില്‍ കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ പൂട്ടാന്‍ പുതിയ നീക്കവുമായി കേരള പോലീസ്. ഇനി ഇത്തരം കേസുകള്‍ ഉണ്ടായാല്‍ ഉടന്‍ കേരള പോലീസിന്റെ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം. 9497980900 എന്ന നമ്പറിലാണ് പരാതികള്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കേണ്ടത്. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ നമ്പറിലേക്ക് പരാതിക്കാര്‍ക്ക് നേരിട്ട് വിളിക്കാന്‍ സാധിക്കില്ല. Also Read; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ […]

സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന. 2016 മുതല്‍ 2023 വരെയുള്ള കണക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഓണ്‍ലൈന്‍ ജോബ്, ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദ്യാസമ്പന്നരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത് എന്നതാണ് പ്രധാനകാര്യം. കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും ഈ വര്‍ഷം കൂടുതലാണ്. ഏറ്റവും കൂടുതല്‍ തട്ടിപ്പിനിരയാവുന്നത് അംഗീകാരമില്ലാത്ത ലോണ്‍ ആപ്പ് കേസുകളാണ്. ലോണ്‍ […]

സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് സന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്. കോഴിക്കോട് ചേവായൂരില്‍ ബുധനാഴ്ചയാണ് വിദ്യാര്‍ഥിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥി ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തുകയായിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നിയമ വിരുദ്ധമായ സൈറ്റില്‍ കയറിയെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം. […]