January 21, 2025

ചേന്ദമംഗലം കൂട്ടക്കൊല ; ജിതിനെ ആക്രമിക്കാനായിരുന്നു ഉദ്ദേശം,തടയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരെയും ആക്രമിച്ചെന്ന് പ്രതി

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പ്രതിയായ ഋതു ജയന്റെ മൊഴി പുറത്ത്. ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു ഉദ്ദേശമെന്നും എന്നാല്‍ ജിതിനെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. പിന്നാലെ തടയാന്‍ ശ്രമിച്ച വിനീഷയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഋതുവിന്റെ അയല്‍വാസികളാണ് മരിച്ച വേണുവും കുടുംബവും. ഇവരുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഋതു തര്‍ക്കത്തിലായിരുന്നു. കൂടാതെ ഋതുവിന്റെ വിദേശത്തുള്ള സഹോദരിയെ ജിതിന്‍ നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതാണ് ഋതുവിന് […]