ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു തുടങ്ങി
ടെല്‍ അവീവ്: ഗാസയില്‍ നാല്‍പ്പത്തിയെട്ടു ദിവസത്തെ യുദ്ധത്തിന് താത്കാലിക വിരാമമായി നാല് ദിവസത്തെ വെടിനിറുത്തല്‍ ഇന്ന് നിലവില്‍ വന്നു. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് (ഇന്ത്യന്‍ സമയം 10.30) വെടിനിറുത്തിയത്. വെടിനിറുത്തല്‍ കരാര്‍ പ്രകാരം ഹമാസ് ആദ്യഘട്ടമായി 13 ഇസ്രയേലി ബന്ദികളെയും ഇസ്രയേല്‍ 39 പാലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഇസ്രയേലി ബന്ദികളെ ഹമാസ് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വച്ച് റെഡ്ക്രോസിന് കൈമാറി. തുടര്‍ന്ന് ആംബുലന്‍സുകളില്‍ […]