December 4, 2025

പനിച്ച് വിറച്ച് കേരളം; ഇന്നലെ മരിച്ചത് ആറു പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനിബാധിച്ച് ആറു പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 13,756 പേര്‍ ചികിത്സ തേടി.  സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്. Also Read ; തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം […]

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം

തൃശൂര്‍: കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം. പാടുര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരികരിച്ചത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന രോഗാണുവാണ് കുട്ടിയെ ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരുക്കുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. Also Read ; ക്ഷേമപെന്‍ഷന്‍ കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റി. ജര്‍മനിയില്‍ നിന്ന് എത്തിച്ചത് […]

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരില്‍ 54 ശതമാനവും എറണാകുളത്ത് നിന്നാണ്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Also Read ; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കളമശേരിയില്‍ 21 പേര്‍ക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്മനം ഭാഗത്ത് എട്ടുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയില്‍ […]

ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില മോഡല്‍ മുന്നറിയിപ്പിന് നീക്കം

പുത്തന്‍ ജീവിതശൈലിയിലൂടെ സ്വായക്തമാക്കുന്ന ചില ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ പാടാണ്.പ്രത്യേകിച്ച് ആഹാര രീതികള്‍.എന്നാല്‍ ചില ആഹാരരീതികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. അത്തരത്തിലൊന്നാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍. ശീതീകരിച്ച ഭക്ഷണം,ഹോട്ട് ഡോഗ്സ്,പാക്കേജ് ചെയ്ത കുക്കികള്‍ തുടങ്ങിയവയും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇവ ധാരാളമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്നാണ് പുതിയ കണ്ടെത്തല്‍. Also Read ; ‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം ദിവസേനയുള്ള ഇവയുടെ ഉപയോഗം ഗുരുതര […]

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപത്തെ മൃദുലാണ് (14) മരിച്ചത്. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. Also Read ;തിരുവനന്തപുരത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി മൃദുലിന് ഇന്നല പുലര്‍ച്ചെ മുതല്‍ വിദേശത്തുനിന്ന് എത്തിച്ച മരുന്ന് നല്‍കിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ബുധനാഴ്ച […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മൂക്കിലൂടെ ശരീരത്തില്‍ കടന്ന് മസ്തിഷ്‌ക ജ്വരമുണ്ടാക്കും, പൂളില്‍ കുളിക്കുമ്പോള്‍ കരുതല്‍ വേണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണംറിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകള്‍ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്നുകാരിയായ ദക്ഷിണ ജൂണ്‍ 12-നാണ് ചികിത്സയിലിരിക്കേ മരണപ്പെട്ടത്. തലവേദനയും ചര്‍ദിയും ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോകവേ പൂളില്‍ കുളിച്ചതിലൂടെയാണ് അണുബാധ ശരീരത്തിലെത്തിയതെന്നാണ് പ്രാഥമികനിഗമനം. പൂളില്‍ കുളിച്ച് മൂന്നരമാസം കഴിഞ്ഞാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചുദിവസം കൊണ്ട് രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. Also […]

ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: ഇന്ത്യയില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പശ്ചിമബംഗാളില്‍ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എച്ച് 9 എന്‍ 2 വൈറസാണ് ഈ രോഗത്തിന് കാരണം. ശ്വാസകോശ സംമ്പന്ധമായ പ്രശ്‌നങ്ങളും കടുത്ത പനിയും അടിവയറ്റില്‍ വേദനയുമായി ഫെബ്രുവരിയില്‍ കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. Also Read […]

എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. Also Read ;കുപ്രസിദ്ധ […]

മഞ്ഞപ്പിത്തം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, സംസ്ഥാനത്ത് കേസുകള്‍ക്കൊപ്പം മരണ സംഖ്യയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. […]

പിടിമുറുക്കി വൈറല്‍ ഹെപ്പറ്റൈറ്റിസ് ; അഞ്ച് മാസത്തിനിടെ 7 മരണം, 3000ത്തിലധികം കേസുകള്‍

മലപ്പുറം:മലപ്പുറത്ത് പിടിമുറുക്കി വൈറല്‍ ഹെപ്പറ്റൈറ്റിസ്. രോഗം ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു.പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. Also Read ; സീനിയേഴ്‌സിന്റെ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹേമചന്ദ്രന്‍ നായര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ […]