ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 3 വിദേശികള്‍ ഉള്‍പ്പെടെ 7 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

പലസ്തീന്‍: ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് വിദേശികള്‍ അടക്കം ഏഴ് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഒരു തുരങ്ക സമുച്ചയത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ പറഞ്ഞ ജബാലിയ ക്യാമ്പില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പര്‍ട്ടുകളുണ്ട്. ”ഇന്നലെ ജബാലിയ കൂട്ടക്കൊലയില്‍ ഏഴ് തടവുകാര്‍ കൊല്ലപ്പെട്ടു, അതില്‍ മൂന്ന് വിദേശ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ ഉള്‍പ്പെടെ,” എന്ന് ഹമാസ് സൈനിക വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. Also Read; മാധ്യമങ്ങളോട് ബോഡി […]

ഈജിപ്തും അറബ് രാജ്യങ്ങളും എന്തുകൊണ്ടാണ് ഗാസയില്‍ നിന്നുള്ള പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാത്തത്

ഹമാസിന്റെ ക്രൂരമായ ആക്രമണത്തിന് പിന്നാലെയുണ്ടായ ഇസ്രായേലിന്റെ തിരിച്ചടിയില്‍ പതറിപ്പോയത് ഗാസയിലെ ജനങ്ങളാണ്. ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തില്‍ അഭയം തേടാന്‍ സീല്‍ ഓഫ് ഗാസയിലെ പലസ്തീനികള്‍ ശ്രമിക്കുമ്പോള്‍, അയല്‍രാജ്യങ്ങളായ ഈജിപ്തും ജോര്‍ദാനും എന്തുകൊണ്ട് ഇവരെ സ്വീകരിക്കുന്നില്ല എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇസ്രായേല്‍ ഒരു വശത്തും ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന രണ്ട് രാജ്യങ്ങളും പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇതിനോടകം വിസമ്മതം അറിയിച്ചു. ജോര്‍ദാനില്‍ ഇപ്പോള്‍ ഒരു വലിയ പലസ്തീന്‍ ജനസംഖ്യയുണ്ട്.   […]

ഗാസ യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കാരൻ 6 വയസ്സുകാരനെ കുത്തിക്കൊന്നു

വാഷിം​ഗ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലും ആക്രമണം. 71കാരനാണ് പാലസ്തീൻ-അമേരിക്കൻ വംശജരെന്ന് സംശയിക്കുന്ന അമ്മയെയും ആറ് വയസ്സുള്ള മകനെയും മാരകമായി കുത്തി മുറിവേൽപ്പിച്ചത്. ആറ് വയസ്സുള്ള കുഞ്ഞിന് 26 തവണയാണ് കുത്തേറ്റത്. ആന്തരികാവായവങ്ങൾക്ക് മാരകമായി മുറിവേറ്റതിനാൽ കുട്ടിയെ രക്ഷിക്കാനായില്ല. 32വയസ്സുള്ള യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും മകനും മുസ്ലീമായതിനാലാണ് പ്രതി ഇവരെ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 71 കാരനായ ജോസഫ് സുബ് പിടിയിലായി. പ്രതിക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി. ഇരകൾ രണ്ടുപേരും […]

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന് നടി മധുര നായിക്

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുവും പങ്കാളിയും കൊല്ലപ്പെട്ട വിവരം പങ്കുവെച്ച് നടി മധുര നായിക്. ഒക്ടോബര്‍ ഏഴിനാണ് സംഭവം നടന്നതെന്ന് നടി പറയുന്നു. ബന്ധുവായ ഒര്‍ദയെയും അവരുടെ പങ്കാളിയെയും ഹമാസ് സായുധ സേന കുട്ടികളുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് മധുര ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഐ സ്റ്റാന്‍ഡ് വിത്ത് ഇസ്രായേല്‍’ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അതുകൊണ്ടാണ് ഈ […]

ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍

ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയതായി ഇസ്രായേല്‍. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമര്‍ എന്നിങ്ങനെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇരുഭാഗത്തുമായി മരണസംഖ്യ 1700 കടന്നു. ഗാസയില്‍ മാത്രം 830 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 4250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 സ്ത്രീകളും […]

ഇസ്രായേല്‍ ഹമാസ് യുദ്ധം: ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ എയര്‍ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയിട്ടുള്ളത്. ഈ മാസം 14 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരുന്നു എയര്‍ ഇന്ത്യ ഇസ്രായേലിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്നത്. അതേസമയം, ഇസ്രായേലിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നുണ്ടെങ്കിലും ഒഴിപ്പിക്കല്‍ തല്‍ക്കാലം വേണ്ടെന്നുള്ള നിലപാടിലാണ് ഇന്ത്യ. എങ്കിലും ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ […]

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലധികം

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 500 കടന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ 250 ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 1610 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഒരു നഴ്‌സും ആംബുലന്‍സ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കല്‍ എയ്ഡ് ഓര്‍ഗനൈസേഷന്‍ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു. ഇസ്രായേലില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസാമുനമ്പില്‍ നിന്ന് റോക്കറ്റുകളുടെ ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന്റെ ആക്രമണം. ഇതുവരെ […]