ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ല, അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം: നിയുക്ത മന്ത്രി ഒ ആര്‍ കേളു
കൊച്ചി: ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും നിയുക്ത മന്ത്രി ഒ ആര്‍ കേളു. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി ക്ഷേമവകുപ്പ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുമെന്നും കാലതാമസമുണ്ടാകില്ലെന്നും ഒ ആര്‍ കേളു പ്രതികരിച്ചു. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനംവെച്ച് പട്ടികജാതി പട്ടികവര്‍ഗമേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാല്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ ആര്‍ […]