കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവെന്ന് ആരോപണം. ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി കുടുംബം പരാതിപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഈ മാസം നാലാം തിയതിയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ രോഗിക്ക് മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്നും ഏറെ വൈകിയാണ് ന്യൂറോ ചികിത്സ നല്‍കിയതെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. […]

വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി

ആലപ്പുഴ: റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. വണ്ടാനം മെഡിക്കല്‍ കോളേജിലാണ് സംഭവം. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. സംഭവത്തിന് പിന്നാലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ മകള്‍ സോണിയ ആലപ്പുഴ പോലീസില്‍ പരാതി നല്‍കി. Also Read ; കൊച്ചി കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം; ഏഴുപേര്‍ക്ക് പരിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ […]

മലപ്പുറത്ത് നാല് വയസുക്കാരന്‍ മരിച്ച സംഭവം ; ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറത്തെ നാല് വയസുകാരന്റെ മരണകാരണം ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വായിലെ മുറിവിന് ചികിത്സ തേടിയെത്തിയ കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കിയത് മൂലം ആരോഗ്യസ്ഥിതി മോശമാവുകയും തുടര്‍ന്ന് കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. Also Read ; സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പോലീസ് കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ […]