October 16, 2025

നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിലൂടെ പ്രശസ്തനായ നടന്‍ മേഘനാഥന്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 60 വയസായിരുന്നു മേഘനാഥന്. നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. 1983 ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്‌നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളില്‍ മേഘനാഥന്‍ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടന്‍ […]