December 3, 2025

നിലമ്പൂരില്‍ ആര് ജയിക്കും? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് വോട്ടെണ്ണല്‍ ഫലമറിയാന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3771 വോട്ട് ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനുള്ളത്. എന്നാല്‍ അഞ്ചാം റൗണ്ടില്‍ എണ്ണേണ്ട ഒന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാന്‍ കാരണം. എങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തിയിരിക്കുന്നു. എല്‍ഡിഎഫ് 16078 യുഡിഎഫ് 19849 അന്‍വര്‍ 6636 ബിജെപി 2271   ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി […]

മുന്നണികള്‍ കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ ഒരുങ്ങുന്നു; ആ സമയം അന്‍വര്‍ വീടുകയറി പ്രചാരണം നടത്തും

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മൂന്ന് മുന്നണികള്‍ക്കുമായി പോലീസ് വേര്‍തിരിച്ച് നല്‍കിക്കഴിഞ്ഞു. നിലമ്പൂര്‍ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ 7 ഡിവൈഎസ്പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ പ്രധാനപ്പെട്ട […]

നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; നാളെ കൊട്ടിക്കലാശം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്. Also Read; മേയര്‍ക്കെതിരെ വധഭീഷണി […]