56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഡല്‍ഹി : 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാന അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ഇന്ന് ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968ല്‍ ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയത്.രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചിലിന് ഒടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. Join with […]