November 22, 2024

ശ്രീനിവാസന്‍ വധം; 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ.ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതികള്‍. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളത്. Also Read; ‘ആരാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, മുഖ്യമന്ത്രി ആഭ്യന്തരം […]

ടി.എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ആരോപണത്തിലുറച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: എം.പി ടി.എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.എഫ്.ഐ ബന്ധം തെളിയിക്കാനുള്ള ടി.എന്‍ പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാല്‍ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ് ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് എന്നും പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പി.എഫ്.ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. Also Read; ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന