December 1, 2025

എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിച്ചു ; ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. ആശുപത്രി ജനറേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇന്നലെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് പൂര്‍ണമായും ജനറേറ്റര്‍ ഒഴിവാക്കി കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂര്‍ നേരം പൂര്‍ണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചത്. ആശുപത്രിയിലെ പിഡബ്‌ള്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കുറ്റം കെഎസ്ഇബിക്ക് നേരെയും […]